Pages

Friday 13 December 2013

കവിയുടെ കുപ്പായം.


പോയകാലത്തില്‍
കവി
ഊരിയിട്ട
കുപ്പായമുണ്ടിവിടെ
ഒരുപക്ഷെ
ചോരക്കറയുണ്ടാവാം,
വിശപ്പിന്‍റെ ഗന്ധമുണ്ടാവാം,
ഓര്‍മ്മകളുടെ
പ്രവാസതീരത്ത്
മനുഷ്യര്‍
ചാര്‍ത്തികൊടുത്ത
മുള്‍കിരീടമുണ്ടാവാം,
ഇനിയും
പിച്ചവെയ്ക്കാത്ത
കുഞ്ഞുപുഞ്ചിരിയുണ്ടാവാം,
കീശയില്‍
മുഷിഞ്ഞ്‌പഴകിയ
സ്വപ്നങ്ങളുണ്ടാവാം,
വാക്കുകളുടെ
വിജനതയില്‍
അലഞ്ഞ
കാല്‍പ്പാദങ്ങളുണ്ടാവാം,
എന്നാല്‍
പിഞ്ചിപ്പോയ കുപ്പായത്തിന്റെ
മങ്ങിയ നിറങ്ങളില്‍
കാണാം
ഗതകാല
ജീവിതത്തിന്‍റെ
കലഹിച്ച മുറിവുകള്‍,
ഇന്നോ?
ചിത
പറപ്പിക്കുന്ന
പട്ടമായ്
കുപ്പായം
ആകാശത്ത്
വട്ടമിട്ട് പറക്കുന്നു.

9 comments:

  1. കവിയുടെ കുപ്പായം കവിത പാടുന്നുണ്ട്

    ReplyDelete
  2. കവിത പാടാതെ വേറെന്ത് ജീവിതം,,,അഭിപ്രായത്തിന് മധുരമുള്ള നന്ദി....

    ReplyDelete
  3. Etho viplava kaviyanennu thonnunnu...athanu chorappadu..

    ReplyDelete
    Replies
    1. അതെ ചോര വീണ മണ്ണില്‍നിന്നും ഉയര്‍ന്നുവന്ന കവി,എന്നാല്‍ മറ്റാര്‍ക്കോ തന്‍റെ ചോര നല്‍കി തിരികെപോയി................

      Delete
  4. നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി, തരുന്ന ഓരോ നല്ല അഭിപ്രായങ്ങള്‍ക്കും,പ്രോത്സാഹനത്തിനും

      Delete
  5. അരാജകത്വം നിറഞ്ഞ ഇ ലോകത്തോട്‌ കലഹിക്കാന്‍ ശക്തമായ ഭാഷ തെരുവിന്റെതാണെന്ന് തിരിച്ചറിഞ്ഞു തെരുവിന്റെ അരാജകത്വത്തില്‍ അലഞ്ഞുജീവിച്ച കവി , അലക്കിതേച്ച വസ്ത്രവും കപടതയുടെ കണ്ണടകളുമായി കവിതാലോകം കാല്കിഴിലാണെന്ന ഭാവവും പേറിനടന്നവര്‍കിടയില്‍ , സാധാരണകാരന്റെ ജീവിതവും തീക്ഷ്ണമായ വരികളും അസ്വസ്ഥതകള്‍ സൃഷ്ടിചിരുന്നിരിക്കാം .
    പുസ്തകങ്ങള്‍കപ്പുറം തെരുവിനെ അറിഞ്ഞു പ്രണയവും കണ്ണീരും പകര്‍ത്താന്‍ ഒരു തുണ്ട് കടലാസുപോലും ഇല്ലാത്തവന്റെതും ഏറ്റവും മഹത്തായ സൃഷ്ടിയായിമാറുന്നത് അയ്യപനിലൂടെ അനുഭവിക്കാം........
    "ഉപ്പില്‍
    വിഷം ചെര്‍ക്കാത്തവര്‍ക്കും
    ഉണങ്ങാത്ത മുറിവില്‍
    വീശിതന്നവര്‍ക്കും
    നന്ദി"

    കവിത നന്നായി... ആശംസകള്‍......

    ReplyDelete
    Replies
    1. നന്ദി ശ്രീജേഷ്,വാക്കുകളുടെ ഈ വഴിത്താരയില്‍ വന്ന് കയറിയതിന്,,ഒപ്പം കവി എന്ന് വിളിക്കാന്‍ ഏറ്റവും ശ്രേഷ്ഠനായ അയ്യപ്പനെയും കൂടെ കൂട്ടിയതിന്.........

      Delete
  6. അയ്യപ്പന്‍റെ കവിതകളുടെ രുചിയറിയണമെങ്കില്‍ ഒരു തവണയെങ്കിലും വിശപ്പിന്‍റെ വിലയറിയണം.തെരുവിന്‍റെ ഓരങ്ങളില്‍,കുടിലുകളില്‍,വഴികളില്‍ കവിതയുടെ സ്വത്വം തേടി നടന്ന് ഒസ്യത്തിലല്ലാത്ത രഹസ്യം പറഞ്ഞ ആ മനുഷ്യന്‍,എ അയ്യപ്പന്‍.ഇന്നും കവിതകളുടെ ഇടവഴികളില്‍ കണ്ട് മുട്ടാറുണ്ട് ആ കണ്ണുകള്‍,ആ സിഗരറ്റ് പുകയുന്ന കൈകള്‍.ഒരേ സമയം കവിയായും കവിതയായും പര്യായമില്ലാത്ത ജീവിതത്തിന്‍റെ അരാജക സൌന്ദര്യമായും നിറഞ്ഞു നിന്ന കലാപകാരി,ജനനവും ജീവിതവും,മരണവും കവിതയാക്കിയവന്‍ അയ്യപ്പന്‍,,,,,,,,,,,,,,ഒരിക്കലെങ്കിലും അയ്യപ്പനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു....പ്രിയ കവിയെ പ്രണാമം,,എന്‍റെ ഹൃദയത്തില്‍ നിന്നും ആ പൂവ് ഒരിക്കലും പറിച്ച് മാറ്റാന്‍ കഴിയില്ല,,,,,ആയിരം പ്രണാമം.............

    ReplyDelete