
ജയില്‍
പ്രവാസമാണ്.
ഓര്‍മ്മകള്‍ ഇണചേരുന്ന
കറുത്ത അഴികള്‍കൊണ്ട്
വര്‍ഷങ്ങളുടെ മൌനമെഴുതുന്ന
പ്രവാസം.
സ്വന്തം ചോരയുടെ
മണമറിഞ്ഞ്
ഛര്‍ദിക്കുന്ന
പ്രവാസം.
പ്രവാസമാണ്.
ഓര്‍മ്മകള്‍ ഇണചേരുന്ന
കറുത്ത അഴികള്‍കൊണ്ട്
വര്‍ഷങ്ങളുടെ മൌനമെഴുതുന്ന
പ്രവാസം.
സ്വന്തം ചോരയുടെ
മണമറിഞ്ഞ്
ഛര്‍ദിക്കുന്ന
പ്രവാസം.
ചുമരുകള്‍
ഗുരുവും
അറകള്‍
പാഠങ്ങളുമാകുന്ന
പ്രവാസം.
ഏകാകികളുടെ
ദ്വീപിലെ
മിന്നലാവുന്ന
പ്രവാസം.
ദ്വീപിലെ
മിന്നലാവുന്ന
പ്രവാസം.
പരാജിതന്‍റെ
കോവിലില്‍
അസ്ഥികള്‍
ദീപം തെളിയിക്കുന്ന
പ്രവാസം.
ഇരതേടിയ
കണ്ണുകള്‍
ആരാച്ചാരുടെ
ഇരയും
കയറിന്‍റെ
ചുംബനവുമാകുന്ന
പ്രവാസം
അബോധത്തിന്‍റെ
ഇരുളറകളിലേക്ക്
ബോധിമരത്തിന്‍റെ
പച്ചിലകള്‍
ചിറകടിച്ചുയരുന്ന
പ്രവാസം.
അച്ഛന്‍
മകളെ
തിരിച്ചറിയുന്ന
പ്രവാസം.
മാനസാന്തരം വരുന്ന പ്രവാസമാകുമോ?
ReplyDeleteമാനസാന്തരത്തിന്‍റെ വെള്ളരിപ്രാവുകളെയും ബോധിമരത്തെയും തിരിച്ചറിയുക,,പ്രവാസം നിങ്ങളെ മനുഷ്യനാക്കും.....
Deleteബോധിമരം തളിർക്കുന്ന ജയിലുകൾ ഇന്നു വിരളമായിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
നന്ദി,,,ശുഭാശംസകൾ....
ReplyDelete