Pages

Tuesday 5 November 2013

എലി


പഠിപ്പിച്ച
കാലങ്ങളിലൊക്കെയും
പാഠപുസ്തകത്തിലെ
ഇരയായിരുന്നു
എലി
മറുകാലത്ത്
കെണിയിലെയും.
ജീവിക്കാന്‍ വേണ്ടി
പ്രാണന്‍
പകുത്ത് നല്‍കുന്ന
ഏകജന്മം.
ജനനംതൊട്ട്
മരണംവരെ
ഒളിവില്‍ കഴിയേണ്ട
ഒരേ ഒരു
കമ്മ്യൂണിസ്റ്റ്‌.
അന്നും
ഇന്നും
വിപ്ലവം
ഒരു നേരത്തെ
അന്നത്തിന് വേണ്ടി.
പ്രത്യയശാസ്ത്രത്തിന്‍റെ
ചുവന്നവരികളില്‍,
രക്തസാക്ഷികളുടെ
പേരുകളില്‍,
ഓര്‍മ്മകളുടെ
സ്മൃതിമണ്ഡപങ്ങളില്‍
എലിയുടെ
ചരിത്രമില്ല
പകരം
അടിച്ചും
എറിഞ്ഞും
ശ്വാസം മുട്ടിച്ചും
കൊല്ലുമ്പോള്‍
പ്രാണന്‍റെ
പിടച്ചിലുകളിലുണ്ട്
ആരും
കേള്‍ക്കാതെപോകുന്ന
സമരത്തിന്‍റെ
മുദ്രാവാക്യങ്ങള്‍.

13 comments:

  1. എനിയ്ക്കൊന്നും മനസ്സിലായില്ല. ഒരു എലിയായിരുന്നെങ്കില്‍ എളുപ്പമായേനെയോ?

    ReplyDelete
  2. എലി - ഒരു കമ്മ്യൂണിസ്റ്റ്‌!! എലി - ഒരു വിപ്ലവകാരി !! ആത്യന്തികമായി എലി ഒളിഞ്ഞു അന്നം തേടേണ്ടവന്‍റെ പ്രതിനിധി ആണ് -പക്ഷെ വിതയ്കാതെ കൊയ്യുന്നവന്‍ അല്ലെ എന്നൊരു സംശയം ;). പുതുമയുള്ലൊരു ആശയം ജിബിന്‍....

    ReplyDelete
  3. വിതയ്ക്കാതെ കൊയ്യുന്ന രാഷ്ട്രീയക്കാരേക്കാള്‍ മെച്ചമല്ലേ എലികള്‍!!!!!!

    ReplyDelete
  4. എലി മനുഷ്യന്റെ പ്രതി ബിംബം

    ReplyDelete
  5. അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി രേഖപ്പെടുത്തുന്നു........

    ReplyDelete
  6. അല്പം ചുവപ്പ് കൂടിയ ചോരയുള്ള അനേകം എലികള്‍ക്ക് മുകളില്‍ പണിഞ്ഞ സ്മൃതി മണ്ഡപങ്ങള്‍! അതില്‍ അവയുടെ പേരുകള്‍ ഇല്ല!
    ആശംസകള്‍ ജിബിനേട്ടാ

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിന് നന്ദി വിഷ്ണു ഗിരീഷ്‌.......

      Delete
  7. This comment has been removed by the author.

    ReplyDelete
  8. നല്ല കവിത.
    അഭിനന്ദനം

    ReplyDelete
    Replies
    1. നന്ദി മൊയ്ദീന്‍..............

      Delete
  9. മൂഷികപക്ഷം

    നല്ല കവിത.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദിയുണ്ട് അഭിപ്രായം അറിയച്ചതിന്.തിരിച്ചും സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

      Delete