Pages

Friday 31 May 2013

റബറ് വെട്ട്......


ആദ്യം
പന്ത്രണ്ട് വര്‍ഷമായിരുന്നു
വെട്ടുകത്തിക്ക് മൂര്‍ച്ചകൂട്ടി കാത്തിരുന്നത്.
പുരോ-ഗമനം വന്നതോടെ
ആറായി
മൂന്നായ്‌
ഒന്നായ്
ഒന്‍പതു മാസമാകുന്നതിനും മുന്‍പേ
കത്തിവെക്കുമ്പോള്‍
റബര്‍തൈ 
ഋതുവറിയാതെ ചുരത്തുന്നു.
രാത്രികളില്‍
വെളുത്ത ബലൂണുകള്‍
കോമരം തുള്ളുമ്പോഴും
പൊട്ടുമ്പോഴും
ഇരുട്ട് വിഴുങ്ങിയ 
ചോരകളില്‍
സഹോദരന്റെ മണവും,
ബീജങ്ങളില്‍
പിതൃത്വത്തിന്റെ പുളിയും.
ആധുനികത വന്നതോടെ
പരസ്പരം കത്തികള്‍
കൈമാറി വെട്ടുന്നു.
വെട്ടുന്നതിനിടയില്‍ കത്തിക്ക്
ഒടിവോ,ചതവോ സംഭവിച്ചാല്‍
ഉത്തരാധുനികതയുടെ മരുന്നും 
വിപണിയില്‍ ഉണ്ട്.
ഇനിയും ആഗതമാകാത്ത
പുലരിയും കാത്ത്
ആയിരം തൈകള്‍ക്കിടയില്‍ നിന്ന്
ഒരു റബര്‍തൈ
അറിവില്ലാതെ ചോദിച്ചു!
പുലര്‍മഞ്ഞിനെ പ്രണയിച്ച്‌
ഋതുവാകുന്ന ദിനത്തില്‍
നിന്റെ കത്തിക്കായ്‌
കാത്തുനില്‍ക്കുന്ന
എന്റെ ദിവസങ്ങളെവിടെ???
.........................................

12 comments:

  1. കത്തികള്‍ മൂര്‍ച്ചകൂട്ടി കാത്തിരിക്കയാണവര്‍

    ReplyDelete
  2. ശെരിയാണ്.......

    ReplyDelete
  3. ചിന്തനീയം മനോഹരമായി പറഞ്ഞു

    ReplyDelete
  4. നന്ദിയുണ്ട്.. വിലയേറിയ കമന്റ്സ് തന്നതിന്....

    ReplyDelete
  5. കാശു കിട്ടുമെങ്കിൽ തളിരിലേ വെട്ടും..!!

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി...നന്ദി.. തളിരിലകളെ ഇഷ്ടപ്പെടുന്നതിനാല്‍.....

      Delete
  6. എല്ലാം ഒരുമാതിരി റബറുവെട്ടു പോലെയായിട്ടുണ്ട്.....

    ReplyDelete
  7. അല്‍പ്പം താത്വികമായ് നോക്കിയാല്‍ എല്ലാം ഓരോരോ വെട്ടുകള്‍ തന്നെയാണ് എന്ന് തോന്നുന്നു....

    ReplyDelete
  8. കമന്റ്സ് തന്ന എല്ലാവര്‍ക്കും എന്റെ നന്ദി...

    ReplyDelete
  9. സ്വന്തം സുഖമാണല്ലോ പ്രധാനം.. അതിനിടയിൽ ചെടിക്ക് എത്ര പ്രായം എന്ന് ആരോര്ക്കുന്നു...?

    ReplyDelete
  10. ഊറ്റി കുടിക്കാൻ തക്കം പാത്ത്................

    ReplyDelete
  11. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete