Pages

Saturday 18 May 2013

നായ്ക്കള്‍....


പരിണാമത്തില്‍ സ്വത്വം
നഷ്ടപ്പെട്ട ഒരു തലമുറ
പ്രണയത്തിന്റെ വേഷഭൂഷാദികള്‍
അണിഞ്ഞു നടക്കവേ,
ദൈവത്തിന്റെ ആറാം ദിവസത്തെ
തെറിപറഞ്ഞു
സ്വയം വിരാജിക്കുന്ന
പുതിയ ഏദന്‍ തോട്ടത്തിലേക്ക്
ആദം മൊബൈല്‍ ഫോണായും
ഹവ്വ ഇന്റെര്‍നെറ്റായും
പിന്നെയും മുഴമെറിയവെ,
ഒരിക്കല്‍ നഷ്ടപ്പെടുത്തിയ
കനിക്കുവേണ്ടി
ഓണ്‍ലൈനില്‍ അലയുന്ന
ജനതയെ കാണവേ,
പുതിയ കൊള്ളിമീനുകളുടെ
പ്രഭയില്‍
തമോഗര്‍ത്തങ്ങളാകുന്ന
പ്രണയങ്ങളെ കണ്ടുമുട്ടവേ,
പരാഗണത്തിന്റെ ആദ്യ പൂമ്പൊടിയിലും
കാമത്തിന്റെ കാറ്റൂതുന്ന അധരങ്ങളെ
അറിയവെ,
എന്റെ
 നായ്ക്കള്‍ 
ഉച്ചത്തില്‍ കുരയുക്കുന്നു,
ഓരിയിടുന്നു,
മലകളുടെ ഓരങ്ങളില്‍ 
അവ മുഴങ്ങിയും
വരികളില്‍ ഉറങ്ങിയും
 അവസാനിക്കുന്നു.
..................................

6 comments:

  1. ഒന്നും മനസ്സിലായില്ല
    പാവം ഞാന്‍

    ReplyDelete
  2. എനിക്ക് ഒന്ന് മനസ്സിലായി പേ പിടിക്കുംബോഴേ നായ ഓടി നടന്നു കടിക്കരുള്ളൂ, പക്ഷെ ആ നായയെ വടിവലിനു വെട്ടി പഠിക്കുന്നത് പേവിഷം ഇറക്കനാണെന്ന് മനസ്സിലായി

    ReplyDelete
  3. ക്ഷമിക്കണം!!!!!! പേ പിടിച്ച ഒരു സമൂഹത്തില്‍ ഒരു നായ വെറുതെ കുരച്ചാലും അതിനെ പേ എന്ന് പറഞ്ഞു വെട്ടിക്കൊല്ലുന്നതാണ് ഇന്നത്തെ രീതി.പിന്നെ നമ്മളെക്കൊണ്ട് ഇങ്ങനെയൊക്കെയല്ലേ മാഷെ ഇവിടെ വിഷമിറക്കാന്‍ സാധിക്കുകയുള്ളൂ.

    ReplyDelete
    Replies
    1. മനോഹരമായി അവതരിപ്പിച്ചു ആ സത്യം പ്രത്യേക അഭിനന്ദനങ്ങൾ

      Delete
  4. നായ്ക്കൾക്ക് ആത്മാവിനെ കാണാൻ കഴിയുമെന്നാ.(പറഞ്ഞു കേട്ടതാണേ..തർക്കത്തിനില്ല). ഈ കലികാലത്ത്, ദുരാത്മാക്കളാണല്ലോ മിക്ക ശരീരത്തിലും. നായ്ക്കൾ കുരയ്ക്കും..!!

    ശുഭാശംസകൾ...

    ReplyDelete
  5. അഭിപ്രായമറിയച്ച എല്ലാവര്‍ക്കും എന്റെ നന്ദി,,ഒരു ബ്ലോഗര്‍ എന്ന രീതിയില്‍ നിങ്ങളുടെ കൂടെ എന്നെ പരിഗണിച്ചതിനും നന്ദി......

    ReplyDelete