സ്പന്ദനം നിലയ്ക്കുന്നതിനും മുമ്പ് കയ്യൊപ്പിട്ട ഈ ഹൃദയം ഏറ്റുവാങ്ങുക, നിലച്ചാല്‍ നീയും എന്നെ ശവം എന്നേ വിളിക്കൂ....
Wednesday, 12 September 2012
Monday, 10 September 2012
Sunday, 9 September 2012
Wednesday, 5 September 2012
രണ്ടാപ്പിളുകള്‍
ഭൂപടത്തിലെ
നീലവരകളില്‍
നീ
രേഖപ്പെടുത്തിയ
ദേശം
എത്രയകലെയാണ്.
അപരിചിതന്‍റെ
പാദങ്ങള്‍
പതിഞ്ഞ
മരുഭൂമിക്കപ്പുറം
പ്രണയം തൊടുത്തുവിട്ട-
പൊടിക്കാറ്റില്‍
ദേശങ്ങള്‍ മറയുന്നു.
അസ്ഥികളില്‍ ശൈത്യം
നിറയ്ക്കുന്ന,
നിന്‍റെ ഏദെന്‍ തോട്ടത്തിലെ-
രണ്ടാപ്പിളുകളിലൊ-
രു തണലുണ്ട്,
മരുഭൂമികളുടെ
പരാഗണത്തില്‍,
ജീവിതമായ്
പൂക്കുകയും കായിടുകയും
ചെയ്യുന്ന
നാമെന്ന തണല്‍...............
Tuesday, 4 September 2012
Sunday, 2 September 2012
ഭ്രാന്ത് ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു.....
ഭ്രാന്തമായ ചങ്ങലകള്‍
എന്നെ ബന്ധിക്കുന്നു
ശരീരത്തെ പിളര്‍ക്കുന്നു
ഭ്രാന്തിന്‍റെ ദേവത
എന്‍റെ മുറിവുകളില്‍ സ്വപ്നം പുരട്ടുന്നു
ചോരയില്‍ ചിരികലര്‍ത്തുന്നു
ഭ്രാന്തെന്നെ
പകലിലെ ചന്ദ്രനേയും
രാത്രിയിലെ സൂര്യനെയും
കാണിച്ചുതരുന്നു,
ആകാശം ചുവപ്പാണെന്ന്
പഠിപ്പിക്കുന്നു
ഭ്രാന്തന്‍റെ വിശപ്പിന്
വൈദ്യുതി അന്നവും
മിന്നലുകള്‍ ദാഹജലവുമാണ്.
ഓരോ മിന്നലിലും
ഭ്രാന്തന്‍
മരുഭൂമിയില്‍
നഗ്നനായ്
നില്‍ക്കുന്നു.
മറവിയുടെ തുരുമ്പാണികള്‍
തലയിലടിക്കുമ്പോള്‍
ഭയം ഭ്രാന്തനായ് ജനിക്കുന്നു-
ഭയമൊരു വേട്ടക്കാരനായ് ജീവിക്കുന്നു.
മുറിവേല്‍ക്കുന്നിടത്ത് അത് പുരട്ടുമ്പോള്‍
ഭ്രാന്ത്
പൊട്ടിച്ചിരിക്കുന്നു.
ഞരമ്പുപൊട്ടിച്ചിരിക്കുന്നു...
അവസാനമോ?
അബോധത്തിന്‍റെ കല്ലറയില്‍ നിന്ന്
ബോധം
ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
ഭ്രാന്തന്‍ മരിക്കുന്നു.
ഭ്രാന്തോ?....
......................
......................
അത് ബീജങ്ങളില്‍ നിന്നും,
ബീജങ്ങളിലേക്ക് പ്രയാണം ചെയ്യുന്നു.
Saturday, 1 September 2012
തീവ്രവാദി....
തീവ്രവാദിയാണ്
ഞാന്‍
പ്രണയത്തിന്‍റെ തീവ്രവാദി.
നീ വിതച്ച മൈനുകളില്‍
പൊട്ടിച്ചിതറാന്‍
വിധിക്കപ്പെട്ടവന്‍.
നിന്‍റെ വെടിയുണ്ടകളെറ്റു
നിലത്തു വീണ ചോരതുള്ളികള്‍
അധരങ്ങളുടെ
അടയാളങ്ങളാണ്,
നിശയൂരിയ നിന്‍റെ വസ്ത്രങ്ങളിലെ-
ചോരപ്പാടുകള്‍ തേടി- വീണ്ടും
അവര്‍ വരുന്നു,
ഒളിക്കാന്‍ എനിക്ക്- നിന്‍റെ ഗന്ധങ്ങള്‍ മാത്രം,
ഇന്നലെകളോ അത് നമ്മുടെ അഴിഞ്ഞ
വസ്ത്രങ്ങള്‍ മാത്രമാണ്,
അത്രയും മാത്രമാണ് അവര്‍ക്കുവേണ്ടിയുള്ള
നമ്മുടെ ഉത്തരങ്ങള്‍.
അത്രയും മാത്രമാണ് അവര്‍ക്കുവേണ്ടിയുള്ള
നമ്മുടെ ഉത്തരങ്ങള്‍.
നഗ്നരാവാന്‍
സ്ഫോടനം നടത്തിയ നമ്മള്‍--
ജയിലിലായ്.
ഉന്മാദത്തിന്‍റെ ചങ്ങലയില്‍
ബന്ദിച്ച കാലുകള്‍,കൈകള്‍
നീറ്റലിന്‍റെ ചോരക്കുഴിയില്‍
ചാട്ടവാറടി,
വേനലിന്‍റെ മുള്ളുകളില്‍
പ്രാണന്‍റെ മുരളല്‍.
പ്രിയേ,
മുരിക്കിന്‍ പൂവേ,
നിന്‍റെ കറുത്ത തട്ടം മാറ്റി വരൂ.......
ഉന്മാദത്തിന്‍റെ കാവല്‍ക്കാര്‍ നമ്മളാണ്
ഈ തടവറയാണ് നിന്‍റെ പകല്‍വസ്ത്രങ്ങള്‍.
നിന്‍റെ
കണ്ണുകള്‍
ഇരട്ട സ്ഫോടനശേഷിയുള്ള അണുബോംബാണ്
സ്ഫോടനം നടത്തി
നീ
ഭൂമി തകര്‍ക്കുക
ഉണരട്ടെ എല്ലാം.
വേദനയുടെ ഓരോ തിരകളിലും
പ്രണയത്തിന്‍റെ തുപ്പല്‍ പുരട്ടുക-
അപ്പോഴും
ജയിലുകള്‍ പാടും നിനക്കുവേണ്ടി...
കാരണം
നീ തീപ്പട്ടിമരുന്നും
ഞാന്‍ കൊള്ളിയുമാണ്.
അതിന്റെ
ഒരു പൊരി മതി
ജയിലിന്‍റെ അഴികള്‍ തുറക്കാന്‍.,
Subscribe to:
Posts (Atom)