സ്പന്ദനം നിലയ്ക്കുന്നതിനും മുമ്പ് കയ്യൊപ്പിട്ട ഈ ഹൃദയം ഏറ്റുവാങ്ങുക, നിലച്ചാല്‍ നീയും എന്നെ ശവം എന്നേ വിളിക്കൂ....
Wednesday, 16 May 2012
Sunday, 6 May 2012
ഒരു ശ്വാസത്തിനപ്പുറം
ഒരു ശ്വാസത്തിനപ്പുറം
മിടിച്ചു നില്‍ക്കുന്ന
നിന്‍റെ ഓര്‍മ്മകളിലേക്ക്
പെയ്തിറങ്ങാന്‍
എനിക്കിനി പുനര്‍ജ്ജന്മം മാത്രം.
നിന്‍റെ നിഴലുകളില്‍
മറഞ്ഞ
ഭൂമിയിലെ വസന്തങ്ങളില്‍
ഇനിയാര് ദൂതുമായി വരും
പറവയോ?
ശലഭങ്ങളോ?
പകല്‍ക്കിനാക്കളോ?
അറിയില്ല,
ഓര്‍മ്മയുടെ ഗിരി ശ്യംഗങ്ങളില്‍
തണുത്തുറഞ്ഞ ഗീതമായ്
എന്നോ മറഞ്ഞുപോയ
എന്‍റെ ജന്മവും
ഒരോര്‍മ്മയാണ്
നിനക്കായ്
ബലിയര്‍പ്പിച്ച
ഞാനെന്ന
ഓര്‍മ്മ.
Subscribe to:
Posts (Atom)