പുനര്‍ജ്ജന്മത്തില്‍
ഒരു മരമായ്
ജനിക്കണം,
ഭൂമിയുടെ ഹൃദയത്തിലേക്ക്
പ്രണയത്തിന്‍റെ
വേരുകളാഴ്ത്തി,
പക്ഷികള്‍ ചേക്കേറി-
കൂട് വെച്ച്
തണലേകി
പ്രാണന്‍ പകര്‍ന്ന്
കാറ്റിന്‍റെ താളത്തില്‍ ലയിച്ച്
പൂക്കളായും,
കായ്ക്കളായും
നിന്നെ തലോടി,
കണ്ണുകള്‍ക്ക്‌മുന്നില്‍
ശില്‍പ്പമായും,
അലങ്കാരങ്ങളായും രൂപാന്തരം പ്രാപിച്ച്
ഒടുവില്‍
ചിതയ്ക്ക് കാവലായ്
കത്തിപ്പടര്‍ന്ന്‍
ചാരമായ്
മണ്ണിലേക്ക്
പടര്‍ന്നിറങ്ങുന്ന
ഒരു കൊച്ചുമരം.
മനുഷ്യരെക്കാൾ നല്ല മരങ്ങളുണ്ട്
ReplyDeleteനന്ദി അജിത്തെട്ടാ.....
ReplyDelete