Pages

Sunday, 6 July 2014

പടിയിറക്കങ്ങള്‍.


അച്ഛന്‍ അച്ഛനില്‍ നിന്നും
അമ്മ അമ്മയില്‍ നിന്നും
അവന്‍ അവനില്‍ നിന്നും
അവള്‍ അവളില്‍ നിന്നും
പടികളിറങ്ങുമ്പോള്‍
തെളിഞ്ഞ ജലാശയത്തില്‍
കണ്ടതത്രയും
വലകളായിരുന്നു.
സ്വപ്നം പിച്ചവെപ്പിക്കാന്‍
പഠിപ്പിക്കുന്ന
കുഞ്ഞുമീനുകള്‍ക്ക്
അകപ്പെടാന്‍മാത്രം
പ്രണയത്തിനുംമുമ്പ്
സൌകര്യപ്രദമായ്
അണിയിച്ചൊരുക്കിയ
മീന്‍വലകള്‍.
ഇരയുടെ ഹൃദയം തുരന്ന്‍
കുരുന്നുമീനുകളുടെ
ശ്വാസം നുകരുന്ന
ജീര്‍ണ്ണിച്ച ബന്ധങ്ങളുടെ
സ്വര്‍ണ്ണവലകള്‍.

4 comments:

  1. സ്വര്‍ണ്ണവലകളല്ലേ!

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ,,,ജീര്‍ണ്ണിച്ച ബന്ധങ്ങളുടെ
      സ്വര്‍ണ്ണവലകള്‍,

      Delete
  2. ജീര്‍ണ്ണിച്ച ബന്ധങ്ങളുടെ
    സ്വര്‍ണ്ണവലകള്‍.....!

    ReplyDelete
  3. അതെ,,,ജീര്‍ണ്ണിച്ച ബന്ധങ്ങളുടെ
    സ്വര്‍ണ്ണവലകള്‍,
    താങ്ക്സ് സലിം കുലുക്കല്ലുര്‍.

    ReplyDelete